യുവതിയെ സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ച കേസിൽ പിടികിട്ടാപ്പുള്ളിയെ പത്തനംതിട്ടയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സുമേഷ് നിവാസിൽ സുമേഷിനെയാണ് അറസ്റ്റ് ചെയ്തത്. എടവിലങ്ങ് സ്വദേശിയായ യുവതിയെ സാമൂഹിക മാധ്യമങ്ങളിൽ സ്ഥിരമായി പിന്തുടർന്ന് ശല്യം ചെയ്തെന്നും ചിത്രങ്ങൾ പോസ്റ്റ് ചെയ്തെന്നുമാണ് പരാതി. 2021ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പരാതിയെ തുടർന്ന് സുമേഷ് ഒളിവിൽ പോയിരുന്നു. തുടർന്ന് കോടതി സുമേഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സുമേഷിനെ പിടികൂടുന്നതിനായി നടത്തിയ അന്വേഷണത്തിലാണ് പത്തനംതിട്ടയിലുള്ള സുമേഷിന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് കൊടുങ്ങല്ലൂർ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.