പെരിഞ്ഞനം കൊറ്റംകുളത്ത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിനെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.പെരിഞ്ഞനം പൊന്മാനിക്കുടം സ്വദേശി കാക്കരാലിവീട്ടില്‍ സെമീറിനെ(44)യാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.കൊറ്റംകുളത്തുള്ള ഹോട്ടലിന്‍റെ മുൻവശം പാർക്കിംഗ് ഏരിയയില്‍ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. തന്‍റെ കുടുംബത്തിനെ അസഭ്യംപറഞ്ഞതു ചോദ്യംചെയ്തത കൊറ്റംകുളം സ്വദേശി മതിലകത്തുവീട്ടില്‍ സിജിലിനെ മുഖത്തടിച്ചു.ഇതുകണ്ട് തടയാൻവന്ന ഉമ്മയെയും ഭാര്യയെയും മകളെയും ദേഹോപദ്രവമേല്‍പ്പിച്ചു. ഈ സംഭവത്തിലാണ് അറസ്റ്റ്. കയ്പമംഗലം സിഐ കെ.ആർ. ബിജു, എസ്‌ഐ അഭിലാഷ്, എഎസ്‌ഐ അൻവറുദീൻ, സീനിയർ സിവില്‍ പോലീസ് ഓഫീസർ ഗിരീശൻ, സിവില്‍ പോലീസ് ഓഫീസർ ഫറൂഖ് എന്നിവർചേർന്നാണ് പ്രതിയെ പിടികൂടിയത്.