ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ സംഘത്തിലൊരാൾ അറസ്റ്റിൽ


ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ സംഘത്തിലൊരാൾ അറസ്റ്റിൽ.
ഗ്ലോബല്‍ - ഇ എന്ന വെബ് സൈ‌റ്റിലൂടെ വിവിധ ഉത്പന്നങ്ങള്‍ക്ക് റേറ്റിംഗ് നടത്തുന്നതുവഴി വരുമാനമുണ്ടാക്കാമെന്നുപറഞ്ഞു വിശ്വസിപ്പിച്ച്‌ മാന്പ്ര സ്വദേശി ജിഹാബില്‍നിന്ന് 4,23,953 രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയപ്പിച്ച്‌ തട്ടിപ്പുനടത്തിയ കൊല്ലം ഞാറക്കല്‍ സ്വദേശി അലീന മൻസിലില്‍ അമീറി(26)നെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
ടെലഗ്രാം‌വഴി സൗഹൃദം സ്ഥാ പിച്ചായിരുന്നുതട്ടിപ്പ്. ഇക്കഴിഞ്ഞ നാലിനു പ്രതികള്‍ അയച്ചുകൊടുത്ത ലിങ്കിലൂടെ ഗ്ലോബല്‍ -ഇ എന്ന വെബ്സൈറ്റില്‍ കയറി ഉല്പന്നത്തിനു റേറ്റിംഗ് നടത്തിക്കുകയും പ്രതിഫലമായി ആദ്യം 1000 രൂപ നല്കുകയും ചെയ്തു. തുടർന്ന് കൂടുതല്‍ ടാർജറ്റുകള്‍ നല്‍കി വീണ്ടും വീണ്ടും പണം ആവശ്യപ്പെടുകയാണു തട്ടിപ്പുസംഘം ചെയ്തത്.
ടാർജറ്റ് അച്ചീവ് ചെയ്യണമെങ്കില്‍ പണമടയ്ക്കണമെന്നുപറഞ്ഞ് പല തവണകളായി പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 4,23,953 രൂപ അയച്ചുകൊടുക്കുകയായിരുന്നു. പണം പിൻവലിക്കാൻ ശ്രമിച്ചപ്പോള്‍ ടാർജറ്റ് പൂർത്തായാക്കിയാല്‍ മാത്രമേ പണം പിൻവലിക്കാനാകൂ എന്നറിയിച്ചപ്പോള്‍ തട്ടിപ്പാണെന്നു മനസിലാക്കി ജിഹാബ് എൻസിആർപി പോർട്ടലില്‍ പരാതി നല്‍കി. തുടർന്ന് കഴിഞ്ഞദിവസം കൊരട്ടി പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ജിഹാബിന് നഷ്ടപ്പെട്ട തുകയില്‍നിന്ന് 1,23,000 രൂപ അമീറിന്‍റെ അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ആയതായി മലപ്പുറം സൈബർ പോലീസ് സിഐ ഐ.സി. ചിത്തരഞ്ജൻ മറ്റൊരു പരാതിയുടെ അന്വേഷണത്തിനിടെ കണ്ടെത്തുകയും വിവരം കൊരട്ടി പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയുമായിരുന്നു. തുടർന്ന് അമീറിനെ മലപ്പുറത്തുനിന്ന് കൊരട്ടിയിലെത്തിച്ചു വിശദമായി ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് ചെയ്തത്.
അമീറില്‍നിന്ന് 26 ബാങ്ക് പാസ് ബുക്കുകളും എടിഎം കാർഡുകളും ഏഴു മൊബൈല്‍ ഫോണു കളും പിടിച്ചെടുത്തു. ഇവ പരിശോധിച്ചതില്‍ രാജസ്ഥാൻ, മഹാ രാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, ഹരിയാന, ബിഹാർ, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, വെസ്റ്റ് ബംഗാള്‍ സംസ്ഥാനങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്ക് ഇയാള്‍ മൊബൈലുകളുള്ള മൊബൈല്‍ ബാങ്ക് ആപ്പ് ഉപയോഗിച്ച്‌ പണം ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തി. തട്ടിപ്പിലൂടെ ലഭിച്ച പണമാണിതെന്നും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price