കല്ലുകൊണ്ടെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.അന്തിക്കാട് മാങ്ങാട്ടുകര സ്വദേശി വട്ടുകുളം വീട്ടിൽ പ്രശാന്തൻ (43)നെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
മാങ്ങാട്ടുകര സ്വദേശി വെളുത്തേടത്ത് വീട്ടിൽ രാമചന്ദ്രൻ വീടിന് മുന്നിലെത്തി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ പ്രതി റോഡരികിൽ കിടന്നിരുന്ന കരിങ്കല്ലുകഷണങ്ങളെടുത്ത് രാമചന്ദ്രനെ നേരെ എറിയുകയായിരുന്നു.അന്തിക്കാട് എസ്ഐ കൊച്ചുമോൻ ജേക്കബ് ആണ് പ്രശാന്തനെ അറസ്റ്റ് ചെയ്തത്.