കരിക്ക് കച്ചവടത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം ചെയ്തുവരുന്നയാളെ പാവറട്ടി പോലീസ് പിടികൂടി. പെരുവല്ലൂർ കോട്ടപ്പാടം സ്വദേശി അരീക്കര പ്രദീപിനെയാണ് (39) പാവറട്ടി എസ്‌ഐ അനുരാജിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.കടവല്ലൂരില്‍ റെയില്‍വേ ക്രോസിന് സമീപത്ത് കരിക്ക് കച്ചവടത്തിന്‍റെ മറവില്‍ കഞ്ചാവ് കൈവശം വെച്ച് വില്പന നടത്തിവരുന്നതായി രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.