വയോധികയെ വെട്ടിപരിക്കേൽപ്പിച്ച കേസിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട പെരിങ്ങോട്ടുകര സ്വദേശി കായ്ക്കുക്കുരു രാഗേഷിനെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.പെരിങ്ങോട്ടുകര സ്വദേശിനിയായ കാതിക്കുടത്ത് വീട്ടിൽ 63 വയസുള്ള ലീലയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.
അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സരിൻ,
സബ് ഇൻസ്പെക്ടർമാരായ കെ.എസ്.സുബിന്ദ്, എം.അരുൺ കുമാർ, സീനിയർ സി.പി.ഒമാരായ ഇ.എസ്.ജീവൻ, എം.എം.മഹേഷ്, അനൂപ്, സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, സുർജിത്ത് സാഗർ, എം.യു.ഫൈസൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.