സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് തിരഞ്ഞെടുത്തു


സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് തിരഞ്ഞെടുത്തു.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെയും പൊളിറ്റ് ബ്യൂറോ അംഗം

എ.വിജയരാഘവന്‍റെയും സാന്നിധ്യത്തില്‍ ചേർന്ന ജില്ല കമ്മിറ്റി യോഗമാണ് 11 അംഗ സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുത്തത്.കെ.വി. അബ്ദുള്‍ ഖാദർ (ജില്ല സെക്രട്ടറി), യു.പി. ജോസഫ്, കെ.കെ. രാമചന്ദ്രൻ എം.എല്‍.എ, സേവ്യർ ചിറ്റിലപ്പിള്ളി എം.എല്‍.എ, പി.കെ. ഡേവിസ്, പി.കെ. ഷാജൻ, പി.കെ. ചന്ദ്രശേഖരൻ, ടി.കെ. വാസു, കെ.വി. നഫീസ, ടി.വി. ഹരിദാസ്, എം. ബാലാജി എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങള്‍.പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീൻ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ. രാധാകൃഷ്ണൻ എം.പി, പുത്തലത്ത് ദിനേശൻ, കെ.എസ്. സലീഖ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ബിജു. എം.വി. ജയരാജൻ, സി.എൻ. മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എം. വർഗീസ്, ഡോ. ആർ. ബിന്ദു എന്നിവർ യോഗത്തില്‍ പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price