കളർകോഡുള്ള ബസുകളിൽ സ്റ്റിക്കർ അലങ്കാരം;ചെവി പൊട്ടിക്കുന്ന എയർഹോൺ, മിന്നൽ പരിശോധന നടത്തി എംവിഡി


നിരോധിച്ച എയർഹോണുകളും തോന്നിയവിധത്തിലുള്ള നിറങ്ങളും സ്റ്റിക്കറുകളും പതിച്ച് ഓടുന്ന സ്വകാര്യ ബസുകൾക്ക് പിടിവീണു.
നിയമലംഘനങ്ങള്‍ കണ്ടെത്താൻ ശക്തൻസ്റ്റാൻഡില്‍ മോട്ടോർവാഹന വകുപ്പിന്റെ നേതൃത്വത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്.സ്റ്റേജ് ക്യാരേജ് വാഹനങ്ങളില്‍ വ്യാപകമായി നിരോധിത എയർഹോണ്‍ ഉപയോഗിക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്നായിരുന്നു നടപടി. പരിശോധനക്കിടെ ചില ബസുകള്‍ സ്റ്റാൻഡില്‍ക്കയറാതെ പോയതായും പരാതിയുണ്ട്. തൃശ്ശൂർ എൻഫോഴ്സ്മെന്റ് ആർടിഒ കെ.ബി. സിന്ധുവാണ് പരിശോധനയ്ക്ക് നിർദേശം നല്‍കിയത്.22 ബസുകളില്‍ എയർഹോണ്‍ ഘടിപ്പിച്ചതായും രണ്ട് ബസുകളില്‍ മള്‍ട്ടിടോണ്‍ ഹോണുകള്‍ ഘടിപ്പിച്ചതായും കണ്ടെത്തി. സ്റ്റേജ് ക്യാരേജുകളില്‍l കളർകോഡ് നിലനില്‍ക്കെ കളർസ്റ്റിക്കർ പതിപ്പിച്ച വാഹന ങ്ങള്‍ക്കെതിരേയും നടപടിയെടുത്തിട്ടുണ്ട്. കളർകോഡ് ലംഘിച്ച്‌ പതിച്ച സ്റ്റിക്കറുകള്‍ നീക്കം ചെയ്യാൻ നിർദേശം നല്‍കിയിട്ടുണ്ട്. തുടർന്ന് പരിശോധനയ്ക്കായി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കു മുന്നില്‍ ഹാജരാക്കണം.എയർഹോണ്‍ സംബന്ധമായ കേസുകള്‍ വെർച്ച്‌വല്‍ കോടതിയിലേക്ക് അയച്ചു. ജില്ലയിലെ വിവിധ ബസ്സ്സ്റ്റാൻഡുകള്‍ കേന്ദ്രീകരിച്ച്‌ വരും ദിവസങ്ങളിലും എയർഹോണ്‍ ഘടിപ്പിച്ച വാഹനങ്ങള്‍ കണ്ടെത്താൻ പരിശോധന തുടരും. സ്റ്റേജ് ക്യാരേജുകളില്‍ ഡോർഷട്ടർ അടയ്ക്കാതെ സർവീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരേയും നടപടിയുണ്ടാകും.വെഹിക്കിള്‍ ഇൻസ്പെക്ടർമാരായ പി.വി. ബിജു, കെ. അശോകുമാർ, കെ.ബി. ഷിജോ, അസി.മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർമാരായ വി.എം. വിനോദ്, വി.ബി. സജീവ്, പ്രശാന്ത് പിള്ള, സി.ജെ. ഷോണ്‍, ടി.പി. സനീഷ്, സുമേഷ് തോമസ്, വി.സി. ബിജു, ഡ്രൈവർ എം.എല്‍. തോമസ് എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price