കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടു കടത്തി.
പാലക്കൽ പാലിശ്ശേരി പേരാമംഗലത്ത് വീട്ടിൽ മിലിറ്ററി നിഖിൽ എന്നു വിളിക്കുന്ന നിഖിലിനെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തിയത്.
കഞ്ചാവ് കേസ്, വധശ്രമം, മയക്കുമരുന്ന് തുടങ്ങി 6 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാര്‍ നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കര്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ചേർപ്പ് പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ രമേഷ്, എഎസ്ഐ ജ്യോതിഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ സോഹന്‍ ലാല്‍ എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.