ലഹരിമരുന്ന് വിൽപ്പനക്കാരനായ ക്രിമിനൽ കേസ് പ്രതിയെ പിഐടി എൻഡിപിഎസ് നിയമപ്രകാരം തടങ്കലിലാക്കി.അണ്ണല്ലൂർ ഗുരുതിപ്പാല സ്വദേശി കോട്ടുകര വീട്ടിൽ 35 വയസുള്ള വിശാലിനെയാണ് ഒരു വർഷത്തേക്ക് തടങ്കലിലാക്കിയത്.ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലേയ്ക്ക് മാറ്റി. മയക്ക് മരുന്ന് വിപണനത്തിനെതിരെ പിഐടി എൻഡിപിഎസ് നിയമപ്രകാരം ജില്ലയിലെ ആദ്യത്തെ കരുതൽ തടങ്കലാണിത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികയായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ കരുതൽതടങ്കലിൽ വയ്ക്കാവുന്നതിനും ഇത്തരത്തിലുള്ള ആളുകളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുമുള്ള നിയമമാണിത്.ലഹരിമരുന്ന് കച്ചവടം, വധശ്രമം, വീടുകയറി ആക്രമണം, അടിപിടി തുടങ്ങി 27 കേസുകളിൽ പ്രതിയാണ് വിശാൽ.