യുഡിഎഫ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തി


യുഡിഎഫ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തി.പുതുക്കാട് സെൻ്ററിൽ നടന്ന സമരം പുതുക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം.ബാബുരാജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രാജു തളിയപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.കെ. ആന്റണി, കെ.ജെ. ജോജു, വി.കെ. വേലുക്കുട്ടി, രജനി സുധാകരൻ, ഷൈനി ജോജു, ജെയിംസ് പറപ്പുള്ളി, ജെസ്റ്റിൻ ആറ്റുപുറം എന്നിവർ സംസാരിച്ചു. മാസപടി കേസിൽ വീണ വിജയനെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price