നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കരുതൽ തടങ്കലിലാക്കി. മണ്ണുത്തി സ്വദേശി പണിക്കവീട്ടിൽ നൗഫീൽ (24)നെയാണ് കാപ്പ ചുമത്തി തടങ്കലിലാക്കിയത്. ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ആണ് കാപ്പ ചുമത്തി ഉത്തരവിട്ടത്.
മണ്ണുത്തി പോലീസ് സ്റ്റേഷനിൽ വധശ്രമം അടിപിടി എന്നിവ ഉൾപ്പെടെ 4 കേസും ചേർപ്പ്, ഒല്ലൂർ, പീച്ചി, ഇരിഞ്ഞാലക്കുട അടിപിടി വധശ്രമം ഉൾപ്പെടെ അഞ്ചോളം കേസിലെ പ്രതിയാണ് നൗഫീൽ.