പറപ്പൂക്കര പഞ്ചായത്തിലെ രാപ്പാൾ കിഴക്കുമുറി-കോഴിപ്പാടൻ റോഡിൻ്റെ നിർമ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രൻ എംഎൽഎ നിർവ്വഹിച്ചു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം റീന ഫ്രാൻസിസ്, പഞ്ചായത്തംഗങ്ങളായ കെ.കെ. പ്രകാശൻ, കെ.വി. സുഭാഷ് എന്നിവർ സംസാരിച്ചു.എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10.8 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് നിർമ്മിക്കുന്നത്.