യുവതിയുടെ 100 പവൻ സ്വർണാഭരണങ്ങളും കൈപ്പറ്റിയ എട്ടു ലക്ഷം രൂപയും തിരിച്ചുനല്‍കാനും യുവതിക്കും മകള്‍ക്കും 2014 മുതല്‍ മുൻകാല പ്രാബല്യത്തോടെ ചെലവിനത്തില്‍ 12.80 ലക്ഷം രൂപ നല്‍കാനും കുടുംബ കോടതി ജഡ്‌ജി റെനോ ഫ്രാൻസിസ് സേവ്യർ പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു.
2007 ഒക്ടോബർ 21നാണ് ഷൈൻ മോളും ഭർത്താവ് തൃശൂർ കാളത്തോട് പാളയംകോട്ട് ബഷീറിന്‍റെ മകൻ ബോസ്കിയും വിവാഹിതരായത്. 2010ലാണ് ഇവർക്ക് മകള്‍ ജനിച്ചത്. ഷൈൻമോളുടെ വിവാഹമോചനഹരജിയില്‍ സ്വർണാഭരണങ്ങളോ പണമോ തങ്ങളുടെ കൈവശമില്ലെന്നും യുവതി പുനർവിവാഹം കഴിച്ചതിനാല്‍ ചെലവ് ലഭിക്കാൻ അർഹതയില്ലെന്നുമായിരുന്നു ഭർതൃവീട്ടുകാരുടെ വാദം.
തങ്ങളുടെ 58 പവൻ സ്വർണാഭരണങ്ങള്‍ യുവതിയുടെ പക്കലുണ്ടെന്നും അത് തിരിച്ചുകിട്ടണമെന്നും അവർ ഉന്നയിച്ചു. ഈ വാദങ്ങള്‍ തള്ളിയ കോടതി യുവതി പുനർവിവാഹം കഴിക്കുന്നതുവരെയുള്ള കാലയളവില്‍ ഭർത്താവില്‍നിന്നും ചെലവിന് കിട്ടാൻ അർഹതയുണ്ടെന്ന് വിലയിരുത്തി.