ലഹരിക്കെതിരെ എഐവൈഎഫ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈവനിംഗ് വോക്ക് സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഫ്ലാഗ് ഓഫ് ചെയ്തു.
എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് വി.ആർ.രബീഷ് അദ്ധ്യക്ഷത വഹിച്ചു.
ആമ്പല്ലൂർ പി.എസ്.സ്മാരക മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രകടനം പുതുക്കാട് സെൻ്ററിൽ സമാപിച്ചു. എ.ഐ വൈ എഫ് ജില്ലാ പ്രസിഡൻ്റ് ബിനോയ് ഷബീർ, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റി അംഗം വി.കെ.വിനീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ചന്ദ്രൻ, സിപിഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം പി.എം.നിക്സൺ, വി.ആർ.സുരേഷ്, വി.കെ.അനീഷ്, എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം കെ.എസ്. മിഥുൻ, വി.എസ്. ശ്രീജിത്ത്,മണ്ഡലം സെക്രട്ടറി വി.എൻ.അനീഷ്
എന്നിവർ സംസാരിച്ചു.