ഫ്ലൈഓവറുകളുടെ നിർമ്മാണം പൂർത്തിയാകും വരെ ടോൾ പിരിവ് നിർത്തണം; ബെന്നി ബഹനാൻ എംപി


അങ്കമാലി മുതൽ പാലിയേക്കര വരെയുള്ള ദേശീയപാതയിലെ ഫ്ലൈഓവറുകളുടെ നിർമ്മാണം നടക്കുന്ന സാഹചര്യത്തിൽ പാലിയേക്കരയിലെ ടോൾ പിരിവ് താത്ക്കാലികമായി നിർത്തിവെക്കണമെന്ന് ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു.
യാത്രക്കാരുടെ ദുരിതംചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്തിലാണ് ബെന്നി ബഹനാന്‍ എംപി ഇക്കാര്യം ആവശ്യപ്പെട്ടത്.
അങ്കമാലി മുതല്‍ പാലിയേക്കര വരെയുള്ള ഏകദേശം 40 കിലോമീറ്റര്‍ ദൂരത്തില്‍ ചിറങ്ങര, കൊരട്ടി, മുരിങ്ങൂര്‍, പേരാമ്ബ്ര, ആമ്ബല്ലൂര്‍ എന്നിവിടങ്ങളില്‍ ഫ്ലൈഓവര്‍ നിര്‍മാണം നടക്കുന്നതിനാല്‍ വളരെ രൂക്ഷമായ ഗതാഗതക്കുരുക്കും സമയനഷ്ടവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ദേശീയപാത ഉപയോഗിക്കുന്ന തൊഴില്‍, വിദ്യാഭ്യാസ മേഖലകളിലെയും ചരക്കുഗതാഗതമേഖലയിലെയും ആളുകള്‍ക്കും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കും ഏറെ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്.
ഫ്ലൈഓവറുകളുടെ നിർമാണം ആരംഭിക്കുന്നതിനുമുമ്ബ് പ്രസ്തുത സ്ഥലങ്ങളില്‍ സർവീസ് റോഡുകളുടെ നിർമാണം പൂർത്തീകരിക്കണമെന്ന് നിരവധിതവണ നാഷണല്‍ ഹൈവേ അധികൃതരോടും കേന്ദ്രസർക്കാരിനോടും ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാവാൻ കാരണമെന്ന് എംപി ചൂണ്ടിക്കാട്ടി.
അങ്കമാലി മുതല്‍ പാലിയേക്കരവരെയുള്ള യാത്രയില്‍ ദേശീയപാതയുടെ യാതൊരു ആനുകൂല്യവും നിർമാണ പ്രവർത്തനങ്ങള്‍ നടക്കുന്നതുകൊണ്ട് യാത്രക്കാർക്ക് ലഭിക്കാത്ത സാഹചര്യത്തില്‍ ടോള്‍ പിരിവ് അടിയന്തരമായി നിർത്തലാക്കുന്നതിന് കേന്ദ്ര സർക്കാരിന്‍റെ ഇടപെടല്‍ ആവശ്യമാണെന്ന് ബെന്നി ബഹനാന്‍ എംപി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price