ആറാട്ടുപുഴ ദേവസംഗമത്തിന് ആചാര്യസ്ഥാനം വഹിക്കുന്ന ചാത്തക്കുടം ശാസ്താവ് സ്വന്തം ദേശവും ദേശക്കാരെയും കാണാൻ പാഴായിയിൽ എത്തി . ബുധനാഴ്ച രാവിലെ ആനപ്പുറത്തെത്തിയ ശാസ്താവിനെ ഇരുകരകളിലുമുള്ള ദേശക്കാർ വിളക്കുവെച്ച് ആനയിച്ചു.
പാഴായിയിലെ സ്വയംഭൂ ശിലയിൽ ദേശക്കാർ സമർപ്പിച്ച നാളികേരം ശാസ്താവിൻ്റെ പ്രതിനിധി ഉടച്ചു. ദേശക്കാരുടെ പറ സ്വീകരിച്ച ശേഷം അടുത്ത വർഷം കാണാം എന്ന് ഉപചാരം പറഞ്ഞാണ് ദേശക്കാർ ശാസ്താവിനെ യാത്രയാക്കിയത്.