തൃശ്ശൂർ റൂറൽ പോലീസിൻ്റെ പരിധിയിലുള്ള വിവിധ സ്റ്റേഷനുകളിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ കത്തിച്ച് നശിപ്പിച്ചു.
248.48 കിലോ കഞ്ചാവ്, 28.84 ഗ്രാം എംഡിഎംഎ, 13.02 ഗ്രാം മെത്തഫെറ്റമിൻ എന്നിവയാണ് നശിപ്പിച്ചത്.
വല്ലച്ചിറയിലുള്ള ഓട്ടു കമ്പനിയിലെ ചൂളയിലാണ് ഇവ കത്തിച്ച് നശിപ്പിച്ചത്.
ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ബിജോയ് , ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ്, ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചത്.