മില്ലേനിയം യൂത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ തലോർ ദീപ്തി സ്കൂൾ ഗ്രൗണ്ടിൽ അവധികാല സൗജന്യ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് ലിജോ തട്ടിൽ ഉദ്ഘാടനം ചെയ്തു. സജിത്ത് ജോർജ് അധ്യക്ഷത വഹിച്ചു.50 ഓളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കുട്ടികൾക്കുള്ള ഫുട്ബോൾ കിറ്റിൻ്റെ വിതരണവും ചടങ്ങിൽ നടന്നു. കോച്ച് ആനന്ദ് ബാബുവിൻ്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.