ബിജെപി പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പുതുക്കാട് സെൻ്ററിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡൻ്റ് അരുൺ പന്തല്ലൂർ അധ്യക്ഷത വഹിച്ചു. ബിജെപി മുൻ ജില്ല പ്രസിഡൻ്റ് അഡ്വ. കെ.കെ. അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻ.ആർ. റോഷൻ, വി.വി. രാജേഷ്, വിജു തച്ചംകുളം, ജോയ് മഞ്ഞളി, നിശാന്ത്, കെ.കെ. പ്രകാശൻ, ഷാജി വല്ലച്ചിറ, ഡേവിസ് ചിറയത്ത് എന്നിവർ പങ്കെടുത്തു.