മുപ്ലിയം മുത്തുമല ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ പഞ്ചാരിമേളത്തില്‍ പരിശീലനം നേടിയ വിദ്യാര്‍ഥികളുടെ അരങ്ങേറ്റം നടന്നു. കൊടകര ഉണ്ണിയുടെ ശിക്ഷണത്തില്‍ അഭ്യസിച്ച പി.എസ്.അഭിഷേക്, ഇ.എൻ. അനന്തകൃഷ്ണന്‍, വൈഷ്ണവ് ബൈജു , കെ.യു. ദേവനാരായണന്‍, പി.എസ്. ആദിദേവ്, വി.എസ്. ധനഞ്ജയ്, വി.ആർ. ആയുഷ് എന്നിവരാണ് പഞ്ചാരിയുടെ പതികാലം മുതല്‍ കൊട്ടി അരങ്ങേറിയത്. അരങ്ങേറ്റമേളത്തിന് കുറുംകുഴല്‍, കൊമ്പ്, വീക്കംചെണ്ട, ഇലത്താളം എന്നിവയില്‍ കൊടകര അനൂപ്, കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, മുല്ലപ്പിള്ളി ഗോപന്‍, കൊടകര ശങ്കല്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി.