മധ്യവയസ്കനെ ഇരുമ്പുകമ്പികൊണ്ടടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. താന്ന്യം സ്വദേശി ചക്കമലത്ത് വീട്ടിൽ റോഷൻ (26) ആണ് അറസ്റ്റിലായത്.തൃപ്രയാർ സെൻ്ററിൽ വെച്ച് ചൊവ്വാഴ്ച രാവിലെ നാട്ടിക സ്വദേശിയായ നമ്പേട്ടി വീട്ടിൽ 56 വയസുള്ള രാധാകൃഷ്ണനെയാണ് പ്രതി ആക്രമിച്ചത്.മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് വലപ്പാട് പോലീസ് പറഞ്ഞു.തലക്ക് പരിക്കേറ്റ രാധാകൃഷ്ണൻ ചികിത്സയിലാണ്.
പ്രതിയെ റിമാൻ്റ് ചെയ്തു.