വിലങ്ങന്നൂർ പായ്ക്കണ്ടത്തു നിന്നും വിലങ്ങന്നൂരിലേക്ക് നടന്നു പോകുന്നതിനിടെ ഉണ്ടായ കാട്ടുപന്നി ആക്രമണത്തില്‍ വിലങ്ങന്നൂർ സ്വദേശിക്ക് പരിക്കേറ്റു.വിലങ്ങന്നൂർ പായ്ക്കണ്ടം കുഴിക്കാട്ടില്‍ മനോജിനാണ് (56) പരിക്കേറ്റത്. ഇദ്ദേഹത്തെ പട്ടിക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുന്നതിന് ഷൂട്ടർമാരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രേഖാമൂലം കത്ത് നല്‍കിയിട്ടും പഞ്ചായത്ത് ഭരണസമിതി കാണിച്ച അനാസ്ഥ മൂലമാണ് മനോജിന് കാട്ടുപന്നി ആക്രമണം നേരിടേണ്ടി വന്നതെന്ന് വാർഡ് മെമ്ബർ ഷൈജു കുര്യൻ ആരോപിച്ചു. വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.