അവകാശനിഷേധത്തിനെതിരെ
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്രത്വത്തിൽ പുതുക്കാട് സബ്ബ് ട്രഷറി ഓഫിസിന് മുൻപിൽ ധർണ്ണ നടത്തി.ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് ടി.ടി. ബെന്നി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി എം.എസ്. വാസുദേവൻ, ജില്ല കമ്മിറ്റി അംഗങ്ങളായ ഡേവിസ് വറീത്, വർഗ്ഗീസ് തെക്കേത്തല,മല്ലിക കല്ലൂർ, മോഹലാൻ എന്നിവർ സംസാരിച്ചു.