ബാറിലെ സെയിൽസ്മാനെ സോഡ കുപ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.
കാട്ടൂരിലെ ബാറില്‍ ജോലി ചെയ്യുന്ന എടതിരുത്തി വെസ്റ്റ് സ്വദേശിയായ കൊല്ലാറ വീട്ടില്‍ മോഹൻലാലിനെ (66) കൊല്ലാൻ ശ്രമിച്ച കേസില്‍ കാട്ടൂർ മുനയം സ്വദേശിയായ കോഴിപറമ്ബില്‍ വീട്ടില്‍ പ്രണവിനെയാണ് (33) പൊലീസ് അറസ്റ്റ് ചെയ്തത്.പ്രണവും സുഹൃത്തും കൂടി മദ്യപിച്ച ശേഷം പണം കൊടുക്കാതെ പുറത്തു പോയി. അരമണിക്കൂറിന് ശേഷം വീണ്ടുമെത്തി മദ്യം ചോദിച്ചപ്പോള്‍ ആദ്യം കഴിച്ച മദ്യത്തിന്‍റെ തരാൻ ആവശ്യപ്പെട്ടു. ഇതോടെ ബാറില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അവിടെയുണ്ടായിരുന്ന സോഡ കുപ്പി എടുത്ത് മോഹൻലാലിന്റെ തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പ്രണവിന് കാട്ടൂർ, കയ്പമംഗലം, ആളൂർ, കൊടകര പൊലീസ് സ്റ്റേഷനുകളിലായി നാല് വധശ്രമക്കേസും നാല് അടിപിടിക്കേസും ഭീഷണിപ്പെടുത്തിയതിന് രണ്ട് കേസും ലഹരി ഉപയോഗിച്ചതിന് എട്ട് കേസുകളും പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച് ഡ്യൂട്ടി തടസപ്പെടുത്തിയതിന് രണ്ട് കേസും ഉണ്ട്.