ദേശീയപാത നെല്ലായിയിൽ ലോറിയുടെ പുറകിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കൊളത്തൂർ വെള്ളാനി വീട്ടിൽ ഗിരിജൻ (63) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു അപകടം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊടകര പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ : സുനന്ദ. മക്കൾ : വിവേക്, ശോബിത.