പീഡനക്കേസിൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ പിടിയിൽ.
കൊരട്ടി മാമ്പ്ര സ്വദേശിയായ ശങ്കരന്‍ കുന്നില്‍ ജോഷി (62)നെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മുന്‍പ് വയോധികയെ ലൈഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ചാലക്കുടി ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി 3 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. ഈ ശിക്ഷ അനുഭവിച്ച് അപ്പീല്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് ജോഷി പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.