കോടാലിയിൽ യുവാവിനെ ഹെൽമറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ചയാളെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു.വെള്ളിക്കുളങ്ങര മോനടി സ്വദേശി ചെറുപറമ്പിൽ വീട്ടിൽ വിജീഷ് ആണ് അറസ്റ്റിലായത്.
വെള്ളിക്കുളങ്ങര സ്വദേശി കാമറ്റത്തിൽ വീട്ടിൽ ഷിബിലിനാണ് പരിക്കേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു സംഭവം. കൈകൊണ്ട് മുഖത്ത് തട്ടിയ വൈരാഗ്യത്തിലാണ് പ്രതി ഹെൽമറ്റ് കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചത്.പ്രതിയെ റിമാൻ്റ് ചെയ്തു.