കൊടകര കഞ്ചാവ് കേസിൽ കുപ്രസിദ്ധ ക്രിമിനൽ അറസ്റ്റിൽ.
മറ്റത്തൂർ ഓളിപ്പാടം സ്വദേശി നമ്പുക്കുളങ്ങര വീട്ടിൽ രഞ്ജുവിനെയാണ് കൊടകര പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം
കാൽകിലോ കഞ്ചാവുമായി പിടിയിലായ ബിബിനെ ചോദ്യം ചെയ്തതോടെയാണ് ഇയാൾ അറസ്റ്റിലായത്. രഞ്ജുവിന് വേണ്ടിയാണ് ബിബിൻ കഞ്ചാവ് കൊണ്ട് വന്നതെന്നും ബിബിൻ കഞ്ചാവ് കൊണ്ട് വന്നതിന് ഉപയോഗിച്ച സ്കൂട്ടർ രഞ്ജുവിന്റേതാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിലെ റൗഡിയും, കൊടകര, കാട്ടൂർ, കൊരട്ടി, വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനുകളിലും, പാലക്കാട് എക്സൈസ് ഓഫീസിലുമായി കൊലപാതകം, കവർച്ച, കഞ്ചാവ് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് രഞ്ജു. കൊടകര സർക്കിൾ ഇൻസ്പെക്ടർ പി.കെ ദാസ്, എഎസ്ഐ ഗോകുലൻ, സീനിയർ സിപിഒമാരായ സനൽ കുമാർഎന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.