കൊറിയർ വഴി കഞ്ചാവ് അയച്ച കേസ് ഒരു പ്രതികൂടി അറസ്റ്റിൽ. പാലക്കാട് മുതലമട സ്വദേശിയായ വലിയപള്ള ദേശത്ത് സയ്യിദ് മൻസിലിൽ ആഷിക് അലി (25) യെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റിലായത്.
കൊറിയർ മുഖേന നാലുകിലോയിലധികം കഞ്ചാവ് അയച്ച് കേസിൻെറ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. കൊക്കാലയിലുള്ള കൊറിയർ സ്ഥാപനത്തിൽ രണ്ട് പാഴ്സലുകൾ വന്നിട്ടുണ്ടെന്നും അതിൽ കഞ്ചാവുണ്ടെന്നു സംശയിക്കുന്നുമെന്ന് കൊറിയർ സ്ഥാപനത്തിൽ നിന്നും ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ കൊറിയർ പായ്ക്കറ്റിൽ നിന്നും 4.168 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയും ചെയ്തു. തൂടർന്നുള്ള അന്വേഷണത്തിൽ നെടുപുഴ സ്വദേശിയായ വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീടുള്ള അന്വേഷണത്തിൽ മുംബൈയിൽ നിന്നുമാണ് കഞ്ചാവ് കൊറിയറായി അയച്ചതെന്ന വിവരം ലഭിച്ചതിൽ അന്വേഷണ സംഘം മുബൈയിലെത്തുകയും വിശദമായ പരിശോധനയിൽ മുബൈ സ്വദേശിയായ യോഗേഷ് ഗണപത് റൊക്കാഡെ എന്നയാളെ പിടികൂടുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ രണ്ടുപേരേയും റിമാൻറുചെയ്തു. വീണ്ടും ഈ കേസിലെ അന്വേഷണത്തിലാണ് കൊറിയറിൽ അയക്കുന്ന പാഴ്സലുകൾ ചിറ്റൂർ സ്വേദശിയാണ് കൈപറ്റുന്നത് എന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത് അതുമായി ബന്ധപെട്ടുള്ള അന്വേണത്തിലാണ് പാലക്കാട് മുതലമട സ്വദേശിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. ജിം ഫിറ്റ്നസ് സ്ഥാപനങ്ങൾക്കും സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണ സംഘത്തിൽ തൃശൂർ ടൗൺ ഈസ്റ്റ് ഇൻസ്പെക്ടർ ജിജോ, സബ് ഇൻസ്പെക്ടർ ബിപിൻ പി നായർ, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ പ്രതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ്, ദീപക്, അജ്മൽ, സൂരജ് എന്നിവരാണ് ഉണ്ടായിരുന്നത്.