മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 43 ലക്ഷം രൂപ ചിലവിൽ നവീകരിക്കുന്ന മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ കാവനാട് റോഡിന്റെ നിർമ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സനല ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.