വെള്ളിക്കുളങ്ങര കോടശേരിയിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവാവിനെ വെട്ടി മാരകമായി പരിക്കേൽപ്പിച്ച കേസിലെ പ്രതിക്ക്
നാല് വർഷവും ഒരു മാസവും കഠിനതടവും 40,500 രൂപ പിഴയും ശിക്ഷ വിധിച്ചു. കോടശ്ശേരി ബാലൻപീടിക സ്വദേശിയായ മേനാച്ചേരി വീട്ടിൽ മൂഢ ജോയ് എന്ന ജോയി (63) യെയാണ്
പട്ടികജാതി പട്ടികവർഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
കോടശ്ശേരി മണലായി സ്വദേശിയായ നടുമുറ്റം വീട്ടിൽ സന്തോഷിനെയാണ് ഇയാൾ വെട്ടിപരിക്കേൽപ്പിച്ചത്.2020 ലായിരുന്നു സംഭവം.സന്തോഷിനെ സ്ഥിരമായി കളിയാക്കുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താലാണ് ജോയ് വെട്ടുകത്തി ഉപയോഗിച്ച് കാലിൽ വെട്ടി മാരകമായി പരിക്കേൽപ്പിച്ചത്.പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 13സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 5 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എ.കെ. കൃഷ്ണൻ ഹാജരായി.