യുവാവിനെ ഇടിവളകൊണ്ട് ഇടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ


യുവാവിനെ ഇടിവളകൊണ്ട് ഇടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പതിയാശേ രി സ്വദേശിയായ പുതിയ വീട്ടില്‍ നബീലി( 24 ) നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ പൊരിബസാറിലുള്ള ബാറില്‍ കഴിഞ്ഞ മാസം 29ന് രാത്രി 9.45ന് പനങ്ങാട് അഞ്ചാംപരുത്തി എരാശേരി വീട്ടില്‍ രാജീവിനെ ഇടിവളകൊണ്ട് ഇടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.രാജീവ് പൊരിബസാറിലുള്ള ബാറില്‍ ചെന്ന് മദ്യപിക്കുന്ന സമയം നബീലിന്‍റെ സുഹൃത്തായ ഫൈസലിനെ കാണുകയും അവിടെ വച്ച്‌ ഇരുവരും തമ്മില്‍ മുൻപുനടന്ന സാമ്ബത്തിക ഇടപാടിനെക്കുറിച്ച്‌ തർക്കമാവുകയും തുടർന്ന് ഫൈസലും നബീലും, മറ്റൊരാളും കൂടി രാജീവിനെ തടഞ്ഞുനിർത്തി ആക്രമിക്കുകയും തലയില്‍ ഇടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.സംഭവത്തില്‍ രാജീവിന്‍റെ വലതുകണ്ണിന് താഴെ എല്ലിനു പൊട്ടലും നെറ്റിയില്‍ മുറിവും സംഭവിച്ചു. കൂടാതെ രാജീവിന്‍റെ വാച്ചും മൊബൈല്‍ ഫോണും പഴ്സിലുണ്ടായിരുന്ന 4800 രൂപയും മൂന്നുപേരും ചേർന്ന് എടുത്തുകൊണ്ടുപോവുകയും ചെയ്തു. മതിലകം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ രമ്യ കാർത്തികയൻ, മുഹമദ് റാഫി, എഎസ്‌എ വിനയൻ, സിവില്‍ പോലീസ് ഓഫീസർമാരായ ഷിഹാബ്, ആന്‍റണി, ഷനില്‍ എന്നിവർ ചേർന്നാണ് പ്രതിയെ മതിലകത്തുനിന്നും അറസ്റ്റ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍