വന്യജീവി ആക്രമണത്തിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട്
പാലപ്പിള്ളി ഫോറസ്റ്റ് ഓഫിസിലേക്ക് യു.ഡി.എഫ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റി മാർച്ചും ധർണയും നടത്തി. മുസ്ലീം ലീഗ് ജില്ല പ്രസിഡൻ്റ് സി.എ. മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ കെ.എൽ. ജോസ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ കെ. ഗോപാലകൃഷ്ണൻ, സി.അബ്ദുട്ടി ഹാജി, അലക്സ് ചുക്കിരി, കെ.സി. കാർത്തികേയൻ, ഇ.എ. ഓമന, പോൾസൺ തെക്കും പീടിക, ഇ.എം. ഉമ്മർ, സന്തോഷ് ഐത്താടൻ, ഡേവീസ് അക്കര, ആന്റണി കുറ്റൂക്കാരൻ, ജിമ്മി മഞ്ഞളി, സന്ദീപ് കണിയത്ത്, ഔസേഫ് വൈക്കാടൻ എന്നിവർ സംസാരിച്ചു.