ഭാരതീയ തപാല്‍ വകുപ്പ് മുഖേന കേരളത്തില്‍ എവിടെയുമുള്ളവർക്കും 'വിഷുക്കൈനീട്ടം' നല്‍കാൻ അവസരം.ഇന്ത്യയിലെ എല്ലാ പോസ്റ്റ് ഓഫീസുകളില്‍ നിന്നും വിഷുക്കൈനീട്ടം നല്‍കാൻ ഉദ്ദേശിക്കുന്നവരുടെ പേരും മേല്‍വിലാസവും പണവും നല്‍കി കേരളത്തില്‍ എവിടെയും ആർക്കും വിഷുക്കൈനീട്ടം എത്തിക്കാവുന്നതാണ് പദ്ധതി.ആകർഷകമായ കവറില്‍ വിഷുക്കൈനീട്ടം വീട്ടുപടിക്കല്‍ എത്തും. 101 , 201 , 501 , 1001 രൂപ എന്നിങ്ങനെ കൈനീട്ടമായി പ്രിയപ്പെട്ടവർക്ക് അയക്കാം. യഥാക്രമം 19 , 29 , 39 , 49 രൂപ എന്നിങ്ങനെയാണ് കമ്മീഷൻ. അവസാന തീയതി നാളെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം.