ഇരിങ്ങാലക്കുടയിൽ ലോൺ ടേക്ക് ഓവറിൻ്റെ പേരിൽ കാർ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. എറിയാട് അത്താണി സ്വദേശി മംഗലപ്പിള്ളി വീട്ടിൽ സനോജിനെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.
മൂർക്കനാട് സ്വദേശിയായ യുവതിയാണ് തട്ടിപ്പിനിരയായത്. യുവതിയുടെ പേരിൽ കാർ ലോൺ എടുത്ത് പണം കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 5,11,499 രൂപയുടെ കാർ വാങ്ങി കൊണ്ടുപോയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ, സബ് ഇൻസ്പെക്ടർമാരായ ദിനേഷ് കുമാർ, ക്ലീറ്റസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഡിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.