
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സുരക്ഷാ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ, ദുബായിലെ പ്രവർത്തനങ്ങളിൽ കർശന നിയന്ത്രണങ്ങളുമായി പ്രമുഖ ധനകാര്യ സ്ഥാപനമായ സിറ്റിബാങ്ക്. മേഖലയിലെ സാമ്പത്തിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ശാഖകൾ അടച്ചിടാൻ ബാങ്ക് തീരുമാനിച്ചത്. രാജ്യത്തെ നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഈ മുൻകരുതൽ നടപടിയെന്ന് സിറ്റിബാങ്ക് അധികൃതർ വ്യക്തമാക്കി.
Also Read:ഇന്ധന പ്രതിസന്ധി മറികടക്കാൻ അമേരിക്ക; 172 ദശലക്ഷം ബാരൽ എണ്ണ പുറത്തുവിടും
അതേസമയം, ദുബായ് ക്രീക്ക് ഹാർബറിന് സമീപമുള്ള ഒരു കെട്ടിടത്തിൽ ഡ്രോൺ പതിച്ചതായി ദുബായ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.
സുരക്ഷാ ആശങ്കകൾ വർദ്ധിച്ചതോടെ പല പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർദ്ദേശം നൽകിയിട്ടുണ്ട്. ദുബായ് ക്രീക്കിലെ ഡ്രോൺ പതനവും ഇറാന്റെ ഭീഷണിയും ചേർന്നതോടെ മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങൾ അതീവ ജാഗ്രതയിലാണ്.
The post ഇറാന്റെ ഭീഷണി! സിറ്റിബാങ്ക് ശാഖകൾ അടച്ചുപൂട്ടുന്നു; ദുബായിൽ അതീവ ജാഗ്രത appeared first on Express Kerala.



