
ഐ.ഐ.എം. കോഴിക്കോട് കൊച്ചി കാമ്പസിൽ നടത്തുന്ന നാലുവർഷത്തെ ബാച്ചിലർ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (BMS – Honours with Research) പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആഗോള നിലവാരമുള്ള മാനേജ്‌മെന്റ് വിദഗ്ധരെ വാർത്തെടുക്കാൻ ലക്ഷ്യമിടുന്ന ഈ കോഴ്സിൽ ഇന്റർ ഡിസിപ്ലിനറി പഠനത്തിന് മുൻഗണന നൽകുന്നു.
പ്രോഗ്രാമിന്റെ സവിശേഷതകൾ
കാലയളവ്: 4 വർഷം (8 സെമസ്റ്ററുകൾ).
മൈനർ വിഷയങ്ങൾ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ്, ഇക്കണോമിക്സ്, ബിഗ് ഡേറ്റാ, സൈക്കോളജി, ഡിജിറ്റൽ പ്രമോഷൻ തുടങ്ങിയവയിൽ സ്പെഷ്യലൈസേഷൻ.
എക്സിറ്റ് ഓപ്ഷൻ: മൂന്ന് വർഷം പൂർത്തിയാക്കുന്നവർക്ക് BMS ബിരുദത്തോടെ കോഴ്സ് അവസാനിപ്പിക്കാം. നാലാം വർഷം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ്/ഗവേഷണ ബിരുദം ലഭിക്കും.
പ്രവേശന യോഗ്യത
പ്ലസ് ടു / ഐ.ബി. അല്ലെങ്കിൽ പത്താം ക്ലാസിന് ശേഷമുള്ള അംഗീകൃത ഡിപ്ലോമ. 2026-ൽ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
Also Read: സൈബർ സെക്യൂരിറ്റിയും ബ്ലോക്ക്ചെയിനും സൗജന്യമായി പഠിക്കാം; ‘പ്രഗതി’ പദ്ധതിക്ക് തുടക്കം
തിരഞ്ഞെടുപ്പ് രീതി
പ്രവേശനം രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്.
ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്: മേയ് 19-ന് രാവിലെ 9 മുതൽ 11 വരെ രാജ്യത്തെ 25 കേന്ദ്രങ്ങളിൽ നടക്കും. വെർബൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നിവയാണ് പരീക്ഷാ വിഷയങ്ങൾ.
പേഴ്‌സണൽ ഇന്റർവ്യൂ: ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് സ്കോറും (40%), പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മാർക്കും (30% വീതം) പരിഗണിച്ച് തയ്യാറാക്കുന്ന പട്ടികയിൽ നിന്നാണ് ഇന്റർവ്യൂവിനായി വിളിക്കുന്നത്.
അന്തിമ റാങ്ക് ലിസ്റ്റ്: ഇന്റർവ്യൂ സ്കോർ (25%), ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (70%), ജെൻഡർ ഡൈവേഴ്‌സിറ്റി (5%) എന്നിവ പരിഗണിച്ചാണ് തയ്യാറാക്കുന്നത്.
അപേക്ഷാ വിവരങ്ങൾ
അവസാന തീയതി: ഏപ്രിൽ 15, 2026.
അപേക്ഷാ ഫീ: 4,250 രൂപ (SC/ST/PwD വിഭാഗങ്ങൾക്ക് 2,125 രൂപ).
കോഴ്സ് ഫീ: പ്രതിവർഷം 7 ലക്ഷം രൂപ (മറ്റ് ഫീസുകൾ പുറമെ).
വെബ്സൈറ്റ്: www.iimk.ac.in
ഇമെയിൽ: bmsathelpdesk@iimk.ac.in
The post IIM കോഴിക്കോട് ബി.എം.എസ്. പ്രവേശനം; പ്ലസ് ടു കഴിഞ്ഞവർക്ക് സുവർണ്ണാവസരം appeared first on Express Kerala.



