സിപിഐഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി എം.എം. മണി രംഗത്ത്. പാർട്ടി വിട്ടാൽ ജി. സുധാകരൻ വെറും ‘ശൂ’ ആണെന്നും അദ്ദേഹം ഒരു വെല്ലുവിളിയേ അല്ലെന്നും മണി പരിഹസിച്ചു. പാർട്ടിയിൽ ആരെയും കെട്ടിയിട്ടിട്ടില്ലെന്നും പോകുന്നവർ പോകട്ടെ എന്ന നിലപാടാണ് പാർട്ടിക്കുള്ളതെന്നും അദ്ദേഹം ഇടുക്കിയിൽ പറഞ്ഞു.
സുധാകരനെ പാർട്ടി മന്ത്രി വരെയാക്കി മാന്യത നൽകി. ഇപ്പോൾ അദ്ദേഹം മത്സരിച്ചാലും പാർട്ടിക്കൊന്നും സംഭവിക്കാനില്ല. “അയ്യോ മോനെ പോകല്ലേ” എന്ന് പറഞ്ഞ് ആരെയും തടയാൻ പാർട്ടി ഉദ്ദേശിക്കുന്നില്ലെന്നും എം.എം. മണി കൂട്ടിച്ചേർത്തു. അതേസമയം, സുധാകരൻ ഇത്തരമൊരു തെറ്റായ നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്നും കാര്യങ്ങൾ കൂടുതൽ പഠിച്ച ശേഷം പ്രതികരിക്കാമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
Also Read:മത്സരിക്കാനുള്ള തീരുമാനം വ്യക്തിപരം; പാർട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്ന് സജി ചെറിയാൻ
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി. സുധാകരൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഐഎമ്മിൽ വാക്പോര് മുറുകുന്നത്. താൻ ഒരു മുന്നണിയിലും ചേരില്ലെന്നും എന്നാൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ കൈവിടാതെ ജനവിധി തേടുമെന്നുമാണ് സുധാകരന്റെ നിലപാട്.
….
The post പാർട്ടി വിട്ടാൽ സുധാകരൻ വെറും ‘ശൂ’! പാർട്ടിയിൽ നിന്ന് പോയാൽ പോട്ടെന്ന് വെയ്ക്കും; എം.എം. മണി appeared first on Express Kerala.



