നാടകീയ തോൽവിക്ക് പിന്നാലെ അംപയർക്കെതിരെ പരാതിയുമായി പാകിസ്ഥാൻ; ബംഗ്ലാദേശിന് പരമ്പര

നാടകീയ തോൽവിക്ക് പിന്നാലെ അംപയർക്കെതിരെ പരാതിയുമായി പാകിസ്ഥാൻ; ബംഗ്ലാദേശിന് പരമ്പര

ധാക്ക: ബംഗ്ലാദേശിനെതിരായ നിർണ്ണായകമായ മൂന്നാം ഏകദിനത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക പരാതിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം മാനേജ്മെന്റ്. മത്സരത്തിലെ അംപയറായ കുമാർ ധർമ്മസേനയുടെ വിവാദപരമായ ഒരു തീരുമാനത്തിനെതിരെ മാച്ച് റഫറി നിയാമുർ റാഷിദിനാണ് പാകിസ്ഥാൻ പരാതി നൽകിയത്. ധാക്കയിലെ ഷേർ-ഇ-ബംഗ്ല സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ 11 റൺസിനായിരുന്നു പാകിസ്ഥാന്റെ തോൽവി. സൽമാൻ അലി അഗയുടെ സെഞ്ച്വറി (106) മികവിൽ പാകിസ്ഥാൻ വിജയത്തിനടുത്തെത്തിയെങ്കിലും അവസാന ഓവറിലെ നാടകീയ നീക്കങ്ങൾ കളി ബംഗ്ലാദേശിന് അനുകൂലമാക്കി.

Also Read: ഹർഷിത് റാണയ്ക്ക് പരിക്ക്! കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പിൽ ആശങ്ക, ബൗളിംഗ് കരുത്ത് ചോരുമോ?

റിഷാദ് ഹൊസൈൻ എറിഞ്ഞ അവസാന ഓവറിൽ 14 റൺസായിരുന്നു പാകിസ്ഥാന് വേണ്ടിയിരുന്നത്. അവസാന രണ്ട് പന്തിൽ ജയിക്കാൻ 12 റൺസ് വേണമെന്നിരിക്കെ, അഞ്ചാമത്തെ പന്ത് അംപയർ വൈഡ് വിളിച്ചു. എന്നാൽ വിക്കറ്റ് കീപ്പർ ലിറ്റൺ ദാസും ബൗളറും ഇത് ബാറ്റിൽ തട്ടിയതാണെന്ന് വാദിക്കുകയും റിവ്യൂ എടുക്കുകയും ചെയ്തു. അൾട്രാ എഡ്ജിൽ പന്ത് ബാറ്റിൽ തട്ടിയതായി തെളിഞ്ഞതോടെ അംപയർക്ക് തീരുമാനം തിരുത്തേണ്ടി വന്നു. ഇതോടെ വൈഡ് റൺസ് നഷ്ടമായതും അടുത്ത പന്തിൽ സമ്മർദ്ദത്തിലായതുമാണ് പാകിസ്ഥാന് തിരിച്ചടിയായത്.

ഡിആർഎസ് (DRS) പ്രോട്ടോക്കോളുകൾ ലംഘിക്കപ്പെട്ടുവെന്നാണ് പാകിസ്ഥാൻ മാനേജ്മെന്റ് പ്രധാനമായും ആരോപിക്കുന്നത്. സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ റീപ്ലേ കാണിച്ചതിന് ശേഷമാണ് ബംഗ്ലാദേശ് റിവ്യൂ എടുത്തതെന്നും, അനുവദനീയമായ 15 സെക്കൻഡ് സമയപരിധി കഴിഞ്ഞാണ് തീരുമാനം അറിയിച്ചതെന്നും പാകിസ്ഥാൻ വാദിക്കുന്നു. ബ്രോഡ്കാസ്റ്റിൽ ടൈമർ കാണിക്കാതിരുന്നത് ആശയക്കുഴപ്പം വർദ്ധിപ്പിച്ചു. ഈ ഒരു തീരുമാനം മത്സരഫലത്തെ നേരിട്ട് ബാധിച്ചുവെന്ന് പാകിസ്ഥാൻ ആരോപിക്കുമ്പോൾ, ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-1 ന് ബംഗ്ലാദേശ് സ്വന്തമാക്കി.

The post നാടകീയ തോൽവിക്ക് പിന്നാലെ അംപയർക്കെതിരെ പരാതിയുമായി പാകിസ്ഥാൻ; ബംഗ്ലാദേശിന് പരമ്പര appeared first on Express Kerala.

Spread the love
Scroll to Top