
ലോകസിനിമയുടെ നെറുകയിലുള്ള 98-ാമത് അക്കാദമി അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഉറ്റുനോക്കുന്നത് ആ പുരസ്കാര നേട്ടത്തിന് പിന്നിലെ സാമ്പത്തിക വശങ്ങളിലേക്കാണ്. എല്ലാവരുടെയും ഉള്ളിലുള്ള പ്രധാന ചോദ്യമാണ്, വിജയികൾക്ക് എത്ര രൂപ ലഭിക്കുമെന്ന്? എന്നാൽ വാസ്തവം മറ്റൊന്നാണ്. ഓസ്കർ നേടുന്നവർക്ക് അക്കാദമി ഔദ്യോഗികമായി യാതൊരുവിധ പണവും നൽകുന്നില്ല. വിജയികൾക്ക് ലഭിക്കുന്ന ആ സുവർണ്ണ പ്രതിമയ്ക്ക് വിപണിയിൽ ഏകദേശം 400 യൂറോ (ഏകദേശം 36,000 ഇന്ത്യൻ രൂപ) മാത്രമാണ് നിർമ്മാണ ചിലവ് കണക്കാക്കുന്നത്.
പ്രതിഫലം കുതിച്ചുയരും; ഇതാണ് ‘ഓസ്കർ ഇഫക്റ്റ്’
ഓസ്കർ നേടുന്നതോടെ താരങ്ങൾക്ക് ലഭിക്കുന്ന സാമ്പത്തിക നേട്ടം അവരുടെ പ്രതിഫലത്തിലാണ് പ്രതിഫലിക്കുന്നത്. ഇതിനെ ‘ഓസ്കർ ഇഫക്റ്റ്’ എന്ന് വിളിക്കുന്നു. ഒരു ഓസ്കർ സ്വന്തമാക്കുന്നതോടെ അഭിനേതാക്കളുടെ വിപണി മൂല്യം വർദ്ധിക്കുകയും അവരുടെ പ്രതിഫലത്തിൽ ഏകദേശം 20 ശതമാനത്തോളം വർദ്ധനവ് ഉണ്ടാകുകയും ചെയ്യാറുണ്ട്. കൂടാതെ മുൻനിര സംവിധായകർക്കും ബാനറുകൾക്കുമൊപ്പം പ്രവർത്തിക്കാനുള്ള വലിയ അവസരങ്ങളും ഇവരെ തേടിയെത്തുന്നു.
Also Read:സൂപ്പർതാരങ്ങളില്ല, പക്ഷെ തിയേറ്ററിൽ ‘പ്രകമ്പനം’; 20 കോടി ക്ലബ്ബും പിന്നിട്ട് ചിത്രം ഒടിടിയിലെത്തി!
കോടികളുടെ ‘ഗിഫ്റ്റ് ബാഗുകൾ’
അവാർഡ് ലഭിച്ചവർക്ക് മാത്രമല്ല, നോമിനേഷൻ ലഭിച്ച മികച്ച നടീനടന്മാർക്കും സംവിധായകർക്കും ലഭിക്കുന്ന സമ്മാനപ്പൊതികൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. അക്കാദമി നേരിട്ടല്ലെങ്കിലും വിവിധ മാർക്കറ്റിംഗ് കമ്പനികൾ നോമിനികൾക്കായി നൽകുന്ന ഈ ഗിഫ്റ്റ് ബാഗുകളിൽ കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ് അടങ്ങിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 43.7 ലക്ഷം രൂപ വിലമതിക്കുന്ന സ്വിസ് ചാലെറ്റ് റിട്രീറ്റ്, കരീബിയൻ ദ്വീപുകളിലെ ആഡംബര താമസം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. പൂർണ്ണമായും പരസ്യ ആവശ്യങ്ങൾക്കായി നൽകുന്ന ഈ സമ്മാനങ്ങൾ അവാർഡ് ജേതാക്കൾക്ക് ലഭിക്കുന്ന മറ്റൊരു വലിയ നേട്ടമാണ്.
The post ഓസ്കർ ജേതാക്കൾക്ക് ലഭിക്കുന്നത് കോടികളോ? യാഥാർത്ഥ്യം ഇതാണ്; പ്രതിമയുടെ വില കേട്ടാൽ ഞെട്ടും! appeared first on Express Kerala.




