PUDUKAD-NEWS-PUTHUKAD-NEWS

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.

കുന്നംകുളം: ചുണ്ടൽ പാറപ്പുറം അമ്പലത്തിന് സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. തലക്കോട്ടുകര തണ്ടിലം സ്വദേശി പള്ളിക്കുളം വീട്ടിൽ റാഫിയുടെ മകൾ ഫർസാന (20) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്..

സ്കൂട്ടറിൽ ഫർസാനയോടൊപ്പം യാത്ര ചെയ്തിരുന്ന വേലൂർ ആർ.എം.എസ് സ്വദേശി പള്ളിക്കുളം വീട്ടിൽ ഷമീറിന്റെ മകൾ ഫാത്തിമയ്ക്ക് (15) അപകടത്തിൽ സാരമായ പരിക്കേറ്റു. നിയന്ത്രണം വിട്ട ലോറി സ്കൂട്ടറിലിടിക്കുക ആയിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടനെ കേച്ചേരി ആക്ടസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഇരുവരെയും ഉടൻ തന്നെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വൈകീട്ടോടെ ഫർസാന മരണത്തിന് കീഴടങ്ങുക ആയിരുന്നു. പരിക്കേറ്റ ഫാത്തിമ നിലവിൽ ചികിത്സയിലാണ്. വിശദമായ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു..

Spread the love
See also  ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും കൂട്ടി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top