
പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ഇടതുമുന്നണി. 32 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ഇതിൽ 28 സീറ്റുകളിൽ സി.പി.ഐ.എം സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ബാക്കി മണ്ഡലങ്ങളിൽ സി.പി.ഐ (3 സീറ്റുകൾ), ആർ.എസ്.പി (1 സീറ്റ്) എന്നീ കക്ഷികൾ ജനവിധി തേടും.
ടോളിഗഞ്ച് മണ്ഡലത്തിൽ സി.പി.ഐ.എമ്മിനായി പ്രൊഫസർ പാർത്ഥപ്രതിം ബിശ്വാസ് മത്സരിക്കും. നന്ദിഗ്രാമിൽ സി.പി.ഐ സ്ഥാനാർത്ഥിയായി ശാന്തി ഗിരി മത്സരിക്കും. ബാനിപൂർ മണ്ഡലത്തിൽ സി.പി.ഐ.എമ്മിന്റെ അഭിഭാഷകൻ ശ്രീജിവ് ബിശ്വാസാണ് സ്ഥാനാർത്ഥി. ബാലിഗഞ്ച്, മെറ്റിയാബുറൂസ് മണ്ഡലത്തിൽ സി.പി.ഐ.എമ്മിനായി യഥാക്രമം അഫ്രീൻ ബീഗവും മോനിറുൾ ഇസ്ലാമും പോരാട്ടത്തിനിറങ്ങും. അസൻസോൾ ഉത്തറിൽ സി.പി.ഐയുടെ അഖിലേഷ് കുമാർ സിങ്ങും, കൽചിനിയിൽ ആർ.എസ്.പിയുടെ പസാങ് ഷെർപ്പയും മത്സരിക്കും.
Also Read: കടലിലെ യുദ്ധഭീതി; കപ്പലുകളെ കാക്കാൻ 1000 കോടിയുടെ പ്രത്യേക ഫണ്ട് ഉറപ്പാക്കാൻ ഇന്ത്യ
ആദ്യഘട്ടത്തിൽ 192 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഇടതുമുന്നണി പ്രഖ്യാപിച്ചിരുന്നു. സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ മീനാക്ഷി മുഖർജി, ദേബ്ലീന ഹേംപ്രം, എസ്.എഫ്.ഐ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, മുൻ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ദിപ്സീതാ ധർ തുടങ്ങിയ യുവനേതാക്കളുടെ സാന്നിധ്യം ഇത്തവണത്തെ പട്ടികയിലുണ്ട്. മുൻ രാജ്യസംഭാംഗം ബികാഷ് രഞ്ജൻ ഭട്ടാചാര്യയും പട്ടികയിലുണ്ട്.
The post പശ്ചിമബംഗാളിൽ ഇടതുമുന്നണി രണ്ടാം പട്ടിക പുറത്തുവിട്ടു; 32 മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളായി appeared first on Express Kerala.




