മാസപ്പിറവി കണ്ടു; ഒമാൻ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും നാളെ ചെറിയ പെരുന്നാൾ

മാസപ്പിറവി കണ്ടു; ഒമാൻ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും നാളെ ചെറിയ പെരുന്നാൾ

മാൻ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. ഒമാനിൽ മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളെല്ലാം നാളെ ഈദാഘോഷങ്ങളിലേക്ക് കടക്കുമെന്ന് ഉറപ്പായി. കേരളത്തിലും മാസപ്പിറവി കണ്ടതിനെത്തുടർന്ന് വെള്ളിയാഴ്ചയാണ് പെരുന്നാൾ എന്ന് ഖാസിമാർ അറിയിച്ചു.

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ അന്തരീക്ഷം കണക്കിലെടുത്ത് ഇത്തവണത്തെ ഈദാഘോഷങ്ങൾക്കും പ്രാർഥനാ ചടങ്ങുകൾക്കും ഗൾഫ് രാജ്യങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യുഎഇ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ ഈദ് ഗാഹുകൾക്കോ പൊതുസ്ഥലങ്ങളിലെ കൂട്ടായ പ്രാർഥനകൾക്കോ അനുമതിയില്ല. പ്രാർഥനകൾ പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ദുബായിൽ മാത്രം ഏകദേശം 900 പള്ളികളിൽ പെരുന്നാൾ നമസ്‌കാരത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.

Also Read: ഗൾഫ് മേഖലയിൽ വീണ്ടും സംഘർഷം; യുഎഇയ്ക്ക് നേരെ വന്നത് 15 ഡ്രോണുകളും 7 മിസൈലുകളും

മലയാളി പ്രവാസികൾക്കായി ദുബായിലും ഷാർജയിലുമുള്ള തിരഞ്ഞെടുത്ത പള്ളികളിൽ മലയാളത്തിൽ പെരുന്നാൾ പ്രസംഗം (ഖുതുബ) ഉണ്ടായിരിക്കും. ദുബായിലെ അൽ ഖൂസ് അൽ മനാർ മസ്ജിദ്, ദൽമുഖ് മസ്ജിദ്, ഷാർജയിലെ റോള അൽ ഗുവൈർ മസ്ജിദ് എന്നിവിടങ്ങളിലാണ് മലയാളം ഖുതുബ കേൾക്കാൻ സൗകര്യമുണ്ടായിരിക്കുക.

The post മാസപ്പിറവി കണ്ടു; ഒമാൻ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും നാളെ ചെറിയ പെരുന്നാൾ appeared first on Express Kerala.

Spread the love
Scroll to Top