ഇന്നസെന്റ് പുരസ്‌കാരം ഹരിശ്രീ അശോകന്

ഇന്നസെന്റ് പുരസ്‌കാരം ഹരിശ്രീ അശോകന്

ലെജന്റ്‌സ് ഒഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഇന്നസെന്റ് സ്മൃതി സംഗമവും മൂന്നാമത് ഇന്നസെന്റ് സ്മാരക പുരസ്‌കാര വിതരണവും 26ന് വൈകീട്ട് ആറിന് ലയണ്‍സ് ഹാളില്‍ നടക്കും.മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എം.പി.ജാക്‌സണ്‍ അദ്ധ്യക്ഷത വഹിക്കും. പുരസ്‌കാരം നടൻ ഹരിശ്രീ അശോകന് മന്ത്രി സമ്മാനിക്കും. രൂപത ബിഷപ്പ് ഡോ.പോളി കണ്ണൂക്കാടൻ, മുൻ എം.എല്‍.എ തോമസ് ഉണ്ണിയാടൻ, ജില്ലാ പഞ്ചായത്തംഗം ജോസ് ചിറ്റിലപ്പിള്ളി, ഇടവേള ബാബു, കലാഭവൻ ജോഷി, ഇന്നസെന്റ് സോണറ്റ്, ചിന്ത ധർമ്മരാജൻ, പി.വി.ശിവകുമാർ, ജോസഫ് ചാക്കോ തുടങ്ങിയവർ പങ്കെടുക്കും. ഇന്നസെന്റിന്റെ വിവിധ സിനിമകളിലെ ഗാനങ്ങളെ കോർത്തിണക്കി സംഗീതവിരുന്നുമുണ്ടാകും.

Spread the love
See also  മൂന്നുപീടികയിൽ തെരുവുനായ് ആക്രമണം, നാല് പേർക്ക് കടിയേറ്റു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top