സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവ്. രാവിലത്തെ വിലയില്‍ നിന്ന് ഗ്രാമിന് 235 രൂപ വർധിച്ച് ഗ്രാമിന് 13,100 രൂപയായി.
ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1880 രൂപയാണ് മണിക്കൂറുകള്‍ക്കകം വർധിച്ചിരിക്കുന്നത്. ഇതോടെ, പവന് 1,04, 800 രൂപയിലെത്തി ഇപ്പോഴത്തെ സ്വർണ വില. ഓള് കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് കാരണം. ഇന്നലെ മാത്രം 4 തവണയാണ് സ്വർണ വിലയില്‍ മാറ്റം വന്നത്. ഇന്നലെ രാവിലെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,02,680 രൂപയായിരുന്നു വില. ഇത് ഉച്ചയോടെ ഇടിഞ്ഞ് 99,480 രൂപയിലെത്തിയിരുന്നു. പിന്നീട് വൈകുന്നേരത്തോടെ വീണ്ടും വർധിച്ച് 1,01,080 രൂപയായി. രാത്രിയോടെ വില വീണ്ടും ഉയരുകയായിരുന്നു. 1,05,080 രൂപയിലായിരുന്നു ഇന്നലെ രാത്രി 1 പവൻ 22 കാരറ്റ് സ്വർണം വ്യാപാരം നടന്നിരുന്നത്. ഇന്നേക്ക് വില വീണ്ടും കുറഞ്ഞു. ഇന്നലെ രാവിലത്തെ കണക്കുകള വച്ച് നോക്കുമ്പോള്‍ ഇന്ന് സ്വർണ വിലയില്‍ നേരിയ ഇടിവ് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പറയാം. കഴിഞ്ഞ ജനുവരി 4ന് ശേഷം ആദ്യമായിട്ടായിരുന്നു ഇന്നലെ സ്വർണ്ണവില ഒരു ലക്ഷത്തിന് താഴേക്ക് എത്തിയത്.




