തൃശൂർ : അമല റെയിൽവേ സ്റ്റേഷന് മുന്നിലെ ട്രാക്കിൽ ഏകദേശം 40 വയസ്സിൽ താഴെ പ്രായം തോന്നിക്കുന്നയാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കറുത്ത പാന്റും ഷർട്ടും ഷൂവും ആണ് ധരിച്ചിരിക്കുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പേരാമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



