
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി 110 സീറ്റുകൾ ലക്ഷ്യം വെക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണമെന്നും മുൻപ് തിരിച്ചടിയുണ്ടായ മേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖ്യമന്ത്രി മന്ത്രിമാർക്ക് നിർദ്ദേശം നൽകി.
ഇത്തവണ സീറ്റുകൾ നൂറും കടന്ന് 110-ൽ എത്തുമെന്നാണ് മുഖ്യമന്ത്രി മന്ത്രിമാർക്ക് ആത്മവിശ്വാസം നൽകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ മന്ത്രിമാരടക്കം നിരാശയിലാണ്. ഈ സാഹചര്യത്തിലാണ് അവർക്ക് ആത്മവിശ്വാസം പകരുന്ന തരത്തിൽ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോർച്ച ഒരു താത്കാലിക പ്രതിഭാസം മാത്രമാണെന്നും സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാൻ കഴിയാത്തതാണ് തിരിച്ചടിക്ക് കാരണമായതെന്നും അദ്ദേഹം വിശദീകരിച്ചു. മന്ത്രിമാരും താഴെത്തട്ടിലുള്ള പ്രവർത്തകരും ഒരുപോലെ സജീവമായി രംഗത്തിറങ്ങിയാൽ, വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി എൽ.ഡി.എഫ് 3.0 (മൂന്നാം പിണറായി സർക്കാർ) യാഥാർത്ഥ്യമാക്കാമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
The post തദ്ദേശ തിരിച്ചടി താൽക്കാലികം, വികസനം ജനങ്ങളിലെത്തിക്കൂ; നൂറു കടന്ന് മുന്നേറുമെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി appeared first on Express Kerala.



