loader image

കായിക മേള ബാഡ്മിന്റൺ കിരീടം നേടി മുഹമ്മദ് ഷിനാസ്

ചാവക്കാട് : മേര യുവ ഭാരത് തൃശൂരിൻ്റെയും അക്ഷര കലാ-കായിക സാംസ്കാരിക വേദി പുന്നക്കച്ചാലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ബ്ലോക്ക്‌ തല കായിക മേളയിൽ ബാഡ്മിന്റൺ സിംഗിൾസിൽ മുഹമ്മദ്‌ ഷിനാസ് ജേതാവായി. ചാവക്കാട് -ചൊവ്വന്നൂർ – മുല്ലശ്ശേരി ബ്ലോക്കുകളിലെ യുവജന ക്ലബുകൾക്കായാണ് കായികമേള സംഘടിപ്പിച്ചത്. അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബിനെ പ്രതിനിധീകരിച്ചാണ് മുഹമ്മദ്‌ ഷിനാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വന്നേരി ഹയർ സെക്കൻഡറി സ്കൂളിലെ ഓഫീസ് അറ്റന്റർ കൂടിയാണ് മുഹമ്മദ്‌ ഷിനാസ്.

Spread the love
See also  മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close