loader image

അവിട്ടത്തൂർ ശിവക്ഷേത്രോത്സവത്തിന് കൊടികയറി

ഇരിങ്ങാലക്കുട : കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നായ അവിട്ടത്തൂർ ശിവക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടു നിൽക്കുന്ന തിരുവുത്സവത്തിന് ക്ഷേത്രം തന്ത്രി തെക്കെടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി കൊടിയേറ്റി.

കുറിയേടത്ത് രുദ്രൻ നമ്പൂതിരി കൂറയും പവിത്രവും നൽകി.

തുടർന്ന് നടന്ന കൊടിപ്പുറത്ത് വിളക്കിന് കൊളക്കാടൻ ശിവപ്രസാദ് തിടമ്പേറ്റി.

സ്റ്റേജിൽ വിവിധ കലാപരിപാടികളും അരങ്ങേറി. ജനുവരി 30ന് ഉത്സവം സമാപിക്കും.

Spread the love
See also  അക്ഷരങ്ങൾ തൊട്ട അതിജീവനം; മായയെ തേടി സാമൂഹ്യനീതി വകുപ്പ് മന്ത്രിയെത്തി, സ്നേഹത്തിന്റെ പുരസ്കാരവുമായി.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close